ഐ.ഇ.ഡി.സി കാസറഗോഡ് ബ്ലോഗ് സന്ദര്‍ശിക്കൂ.പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ വിലയിരുത്തല്‍ മുന്നോട്ടുള്ള പ്രയാണത്തിന് ഞങ്ങള്‍ക്ക് സഹായകരമാകും

counters

Tuesday 9 December 2014

അവലോകനയോഗ തീരുമാനങ്ങള്‍ (8.12.14)

ഡിസംബര്‍ 8,9 ന് ജി.യു.പി.എസ് പുതിയകണ്ടം വെച്ച് നടന്ന ഐ.ഇ.ഡി.സി റിവ്യൂ & പ്ലാനിങ്ങ് യോഗത്തിലെ പ്രധാന തീരുമാനങ്ങള്‍
1.കോംപന്‍സേറ്ററി ക്ലാസ് ഫലപ്രദമാക്കണം ( കുട്ടികളുടെ എണ്ണം 20 ലക്ഷ്യമിടണം ,പ്രക്രിയ പാലിച്ചുകൊണ്ട് പഠനാനുഭവപ്രവര്‍ത്തനങ്ങള്‍ ഒരുക്കണം ,ആസൂത്രണരേഖ തയ്യാറാക്കണം,എല്‍.സി.ഡി,കമ്പ്യൂട്ടര്‍,റിസോഴ്സ് സി.ഡികള്‍ പ്രയോജനപ്പെടുത്തണം,കുട്ടികള്‍ക്കുള്ള അസൈന്‍മെന്റുകള്‍ നിശ്ചയിക്കണം)
2.ഹോംബെയ്സ്ഡ് വിദ്യാഭ്യാസം മികച്ചഅനുഭവങ്ങള്‍ നല്‍കുന്നതിലേക്ക് വളര്‍ത്തണം - ഐ.ഇ.പി തയ്യാറാക്കി ഷോര്‍ട് ടേം ,ലോംഗ്ടേം ഗോള്‍ നിശ്ചയിക്കണം , ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തി ( വായനാപുസ്തകങ്ങള്‍,വര്‍ക്ക്ഷീറ്റുകള്‍,പഠനോപകരണങ്ങള്‍ എന്നിവ നടത്തിവേണം ഹോംബെയ്സ്ഡ് വിദ്യാഭ്യാസം നല്‍കേണ്ടത്)
3.ഒ.എസ്.എസ് നല്‍‌കുന്നതിന് മുന്നോടിയായി നടക്കേണ്ട ബി.ആര്‍.സി തല ആസൂത്രണം ശക്തമാക്കണം . വിവിധ ക്ലാസ്,വിഷയങ്ങളിലെ അനുരൂപീകരണ സാധ്യത അന്വേഷിച്ചും ആവശ്യമായ മുന്നൊരുക്കപ്രവര്‍ത്തനങ്ങള്‍ നടത്തിയും വേണം ഒ.എസ്.എസ് നടത്തേണ്ടത്.
4.മേല്‍സൂചിപ്പിച്ച പ്രവര്‍ത്തനങ്ങളുടെ അവലോകനം,അടുത്തആഴ്ചയിലെ  ആസൂത്രണം എന്നിവയായിരിക്കണം പ്രതിവാര ബി.ആര്‍.സി സിറ്റിങ്ങിലെ പ്രധാന അജണ്ടകള്‍.(മിനുട്സില്‍ രേഖപ്പെടുത്താനും,ആസൂത്രണക്കുറിപ്പുകള്‍ എല്ലാ റിസോഴ്സ് അധ്യാപകരുടെയും മാന്വലില്‍ ഉണ്ടെന്ന് ഉറപ്പുവരുത്താനും ബി.പി.ഒ ശ്രദ്ധിക്കണം
5.കളിക്കൂട്ടം ക്യാമ്പുകള്‍‌ ഡിസംബര്‍,ജനുവരി ( ആദ്യ ആഴ്ചകളില്‍ )ബി.ആര്‍.സി തലത്തില്‍ സംഘടിപ്പിക്കണം.ബി.ആര്‍.സി സിറ്റിങ്ങില്‍ മൊഡ്യൂള്‍ ചര്‍ച്ച നടത്തി മുഴുവന്‍ ബി.ആര്‍.സി അംഗങ്ങളുടെ യും സാന്നിധ്യവും സഹകരണവും ഉറപ്പാക്കണം
6.അധ്യാപകര്‍ക്കുള്ള കരിക്കുലം അഡാപ്റ്റേഷന്‍ പരിശീലനം ജനുവരിമാസം നടക്കും.ബി.ആര്‍.സിയിലെ റിസോഴ്സ് അധ്യാപകര്‍ തന്നെയാണ് പരിശീലനത്തിന് നേതൃത്വം നല്‍കേണ്ടത് എന്നതിനാല്‍ പാഠ്യപദ്ധതി,പാഠപുസ്തകങ്ങള്‍ എന്നിവ പരിചയപ്പെടാനും അനുരൂപീകരണ സാധ്യത അന്വേഷിക്കാനും ഇനിയുള്ള ദിവങ്ങള്‍ പ്രയോജനപ്പെടുത്തണം
7.റിസോഴ്സ് ടീച്ചേഴ്സ് എംപവര്‍മെന്റ് പ്രോഗ്രാം എന്ന നിലയില്‍ ഡിസംബര്‍ അവസാന വാരത്തില്‍ പാഠപുസ്തകങ്ങളും അനുരൂപീകരണ സാധ്യതയും എന്ന വിഷയത്തില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിക്കും
സെമിനാര്‍ പേപ്പര്‍ അവതരിപ്പിക്കാന്‍ താഴെ പറയും വിധം ബി.ആര്‍.സികളെ ചുമതലപ്പെടുത്തി.
ചെറുവത്തൂര്‍ - ഒന്നാംതരം (ഇന്റഗ്രേഷന്‍ ക്ലാസ് മുറിയും അനുരൂപീകരണ സാധ്യതയും)
ചിറ്റാരിക്കല്‍-രണ്ടാംതരം (ഇന്റഗ്രേഷന്‍ ക്ലാസ് മുറിയും അനുരൂപീകരണ സാധ്യതയും)
ഹോസ്ദുര്‍ഗ് -പരിസരപഠനവും അനുരൂപീകരണവും (മൂന്നാംക്ലാസ്)
ബേക്കല്‍ - ഗണിതവും അനുരൂപീകരണവും (മൂന്നാംക്ലാസ്)
കാസറഗോഡ് -( ഭാഷാപഠനവും അനുരൂപീകരണവും (മൂന്നാംക്ലാസ്)
കുമ്പള - ( ഭാഷാപഠനവും അനുരൂപീകരണവും (മൂന്നാംക്ലാസ് കന്നഡ)
മഞ്ചേശ്വരം - കലാകായിക പ്രവൃത്തി പരിചയവും അനുരൂപീകരണ സാധ്യതയും
8.ബി.ആര്‍.സി തലത്തിലും ജില്ലാതലത്തിലും മികച്ച ഐ.ഇ.ഡി.റിസോഴ്സ് അധ്യാപികയെ അനുമോദിക്കല്‍
9.ബി.ആര്‍.സി ടീം വര്‍ക്കോടെ ഐ.ഇ.ഡി.മേഖലയില്‍ തനതുപരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കല്‍(ജില്ലാതലത്തില്‍ മികച്ച പ്രവര്‍ത്തനം ഏതെന്ന് കണ്ടെത്തി അനുമോദിക്കല്‍)
10.ബി.ആര്‍.സി യിലെ ഐ.ഇ.ഡി പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാക്കാന്‍ ചുമതലകള്‍ വീതിച്ചു നല്‍കല്‍
11.ബി.ആര്‍.സി ഡോക്യുമെന്റേഷന്‍ ,ബ്ലോഗ് ഡോക്യുമെന്റേഷന്‍ എന്നിവ സമയബന്ധിതമായി പൂര്‍ത്തിയാക്കല്‍
12.പ്രതിമാസം സോഫ്റ്റ് വെയറില്‍ വിവരങ്ങള്‍‌ അപഡേറ്റ് ചെയ്യുന്നതില്‍ വീഴ്ചയില്ലാതിരിക്കല്‍
13.ബി.ആര്‍.സി തലത്തില്‍ ഹോംബെയ്സ്ഡ് വിദ്യാഭ്യാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന അധ്യാപകരെ കണ്ടെത്തല്‍,ആവശ്യമായ സഹായങ്ങള്‍ നല്‍കല്‍,ബി.ആര്‍.സി ബ്ലോഗിലൂടെ മികവ് ഡോക്യുമെന്റ് ചെയ്ത് വ്യാപിപ്പിക്കല്‍
14.ബി.ആര്‍.സി ,പഞ്ചായത്ത് തല ഡാറ്റകള്‍ കൃത്യമായി ശേഖരിച്ച് റിസോഴ്സ് ടീച്ചേഴ്സ് മാവന്വലിന്റെ ഭാഗമായി സൂക്ഷിക്കല്‍

No comments:

Post a Comment